Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Vice President

Europe

യം​ഗ് ഫി​ൻ ഗെ​യ്‌​ലി​ന്‍റെ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നാ​യി കു​രു​വി​ള ജോ​ർ​ജ് അ​യ്യ​ങ്കോ​വി​ൽ

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ യു​വ​ജ​ന സം​ഘ​ട​ന​യാ​യ യം​ഗ് ഫി​ൻ ഗെ​യ്‌​ലി​ന്‍റെ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നാ​യി കു​രു​വി​ള ജോ​ർ​ജ് അ​യ്യ​ങ്കോ​വി​ൽ ഔ​ദ്യോ​ഗി​ക​മാ​യി നി​യ​മി​ത​നാ​യി. നി​ല​വി​ലെ ഉ​പാ​ധ്യ​ക്ഷ​നാ​യി​രു​ന്ന ക​യോ​ല​ൻ മ​ഗ്വ​യ​ർ രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നി​യ​മ​നം.

ഫി​ൻ ഗെ​യ്‌​ലി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യി​ലെ ആ​ർ​ട്ടി​ക്കി​ൾ അ​ഞ്ച് അ​നു​സ​രി​ച്ചാ​ണ് നി​യ​മ​നം ന​ട​ന്ന​ത്. ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ നേ​ടി​യ സ്ഥാ​നാ​ർ​ഥി​ക്ക് ഉ​പാ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്കു​ള്ള അ​വ​കാ​ശ​മെ​ന്ന വ്യ​വ​സ്ഥ പ്ര​കാ​ര​മാ​ണ് കു​രു​വി​ള​യെ സ്ഥാ​ന​ത്തേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത​ത്.

അ​വ​സാ​ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ അം​ഗ​ങ്ങ​ളി​ൽ നി​ന്ന് ഏ​റ്റ​വും ശ​ക്ത​മാ​യ പി​ന്തു​ണ നേ​ടി​യ വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​നി​യ​മ​ന​ത്തോ​ടൊ​പ്പം, കു​രു​വി​ള​യെ ഭ​ര​ണ​ക​ക്ഷി​യാ​യ ഫി​ൻ ഗെ​യ്ലി​ന്റെ നാ​ഷ​ന​ൽ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ലി​ലേ​ക്കും നാ​മ​നി​ർ​ദേ​ശം ചെ​യ്യും.

ഇ​ത് പാ​ർ​ട്ടി​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന തീ​രു​മാ​നാ​ധി​കാ​ര സ​മി​തി​യാ​ണ്. മൂ​ന്ന് ഭ​ര​ണ​കാ​ല​ങ്ങ​ളാ​യി അ​യ​ർ​ല​ൻ​ഡി​ന്റെ ഭ​ര​ണ​ക​ക്ഷി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​ൻ ഗെ​യ്ൽ, രാ​ജ്യ​ത്തി​ന്റെ ന​യ​രൂ​പീ​ക​ര​ണ​ത്തി​ലും സ​ർ​ക്കാ​രി​ന്‍റെ ദി​ശ നി​ർ​ണ​യ​ത്തി​ലും നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ സം​ഘ​ട​ന​യാ​ണ്.

കു​രു​വി​ള ജോ​ർ​ജ് അ​യ്യ​ങ്കോ​വി​ൽ മു​മ്പ് യ​ങ് ഫി​ൻ ഗെ​യ്‌​ലി​ന്‍റെ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സം​ഘ​ട​ന​യു​ടെ ആ​ഭ്യ​ന്ത​ര ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും ദേ​ശീ​യ​ത​ല ഏ​കോ​പ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ പ​ങ്ക് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

പൊ​തു​സേ​വ​ന രം​ഗ​ത്ത്, ഡ​ബ്ലി​നും സ​മീ​പ കൗ​ണ്ടി​ക​ളി​ലെ​യും പീ​സ് ക​മ്മി​ഷ​ണ​റാ​യി നീ​തി​മ​ന്ത്രാ​ല​യം അ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ചി​രു​ന്നു. രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള അം​ഗ​ങ്ങ​ൾ ന​ൽ​കി​യ വി​ശ്വാ​സ​ത്തി​ന് ഞാ​ൻ ഹൃ​ദ​യ​പൂ​ർ​വ്വം ന​ന്ദി അ​റി​യി​ക്കു​ന്നു. ഫി​ൻ ഗെ​യ്‌​ലി​ന്‍റെ ഭ​ര​ണ​ഘ​ട​ന പ്ര​കാ​ര​മു​ള്ള ഈ ​ഉ​ത്ത​ര​വാ​ദി​ത്വം വ​ലി​യ ബ​ഹു​മ​തി​യാ​ണ്. യു​വ​ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം പാ​ർ​ട്ടി​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന ത​ല​ത്തി​ൽ ശ​ക്ത​മാ​യി ഉ​യ​ർ​ത്താ​ൻ ഞാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​ണെ​ന്ന് നി​യ​മ​ന​ത്തി​ന് പി​ന്നാ​ലെ കു​രു​വി​ള പ്ര​തി​ക​രി​ച്ചു.

Latest News

Up